ഏപ്രിൽ 1 മുതൽ ലഭിക്കുന്ന 2000 രൂപ അക്കൗണ്ടിൽ ലഭിക്കാൻ ചെയ്യേണ്ടത്


കോവിഡ് 19 ൻറെ സാഹചര്യത്തിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.പലതും ജനങൾക്ക് ലഭ്യമായി തുടങ്ങുകയും ചെയ്തിട്ടുണ്ട്.അത്തരമൊരു കാര്യത്തെ പറ്റി ആണ് ഇവിടെ പറയുന്നത്.ലോക്ക് ടൗണിന്റെ സാഹചര്യതിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഉപകരിക്കുന്ന ഒരു ചെറിയ തുക കിസാൻ സമ്മാൻനിധി പദ്ധതിയിലൂടെ ലഭിക്കുന്നതാണ്.മുൻപ് തന്നെ അപേക്ഷകൾ സമർപ്പിച്ചു അര്ഹരായവർ നിരവധി ആണ്.കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ തന്നെ ആണ് ഇത്തരത്തിൽ പണം തരുന്നത്.സാധാരണ ഗതിയിൽ ഒരു വ്യക്തിക്ക് 6000 രൂപ ആണ് ഇത്തരത്തിൽ ലഭിക്കുന്നത്.2000 വെച്ചുള്ള മൂന്നു ഗഡുക്കൾ ആയിട്ടാകും ഇവ ലഭിക്കുന്നത്.അതിലെ രണ്ടാമത്തെ ഗഡു ആകും ഇപ്പോൾ ലഭിക്കുക.
ഏപ്രിൽ ഒന്ന് മുതൽ ഇത്തരത്തിൽ കിസാൻ സമ്മാനിധി യുടെ തുക ബാങ്ക് അക്കൗണ്ടിലേക്കു എത്തി ചേരുന്നതാണ്.ഏകദേശം എട്ടര കോടിയോളം വരുന്ന കർഷക കുടുംബങ്ങളിലേക്കാണ് ഇത്തരത്തിൽ തുക എത്തുക.ഇതിനായി പുതിയ അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നുണ്ട്.എന്നാൽ ഇത്തവണ കൃഷിഭവൻ വഴി അല്ല അപേക്ഷകൾ സ്വീകരിക്കുന്നത്.മറിച്ചു മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്ന കിസാൻ സമ്മാൻനിധി ആപ്പ്ളിക്കേഷൻ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്.കിസാൻ സമ്മാനിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫാർമേഴ്‌സ് കോർണർ എന്ന സെക്ഷൻ ആണ് എടുക്കേണ്ടത്.
ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കുമ്പോൾ അപേക്ഷകന്റെ കൃഷി സ്ഥലത്തെ പറ്റിയും,മറ്റു അവശ്യ വിവരങ്ങളും ഒക്കെ നൽകേണ്ടതുണ്ട്.

Post a comment

0 Comments