പോസ്റ്റ്മാർട്ടത്തിനായി തലയ്ക്കു അടിച്ചപ്പോൾ ജീവൻ വച്ചു


മരണവും ജീവിതവും അതിന്റെ രഹസ്യവും ഒക്കെ ഇന്നും മനുഷ്യനു എത്തിപ്പിടിക്കാൻ കഴിയാത്ത പ്രഹേളികയായി തുടരുന്നുണ്ട്.എന്നാൽ മോർച്ചറിയിൽ പോസ്റ്റുമാർട്ടം ടേബിളിൽ നിന്നും ജീവൻ തിരികെ പിടിച്ചു വന്ന ഒരാളെ പറ്റി ആണ് ഇവിടെ പറയുന്നത്.44 വർഷങ്ങൾക്ക് മുൻപ് അപകടത്തിൽ പെട്ട അബ്ദുൽ ജബ്ബാർ ആണ് കേട്ട് കേൾവി പോലും ഇല്ലാത്ത ഈ ഒരു സംഭവത്തിലൂടെ അത്ഭുതമായി മാറിയിരിക്കുന്നത്.എങ്ങനെയാണു സംഭവം നടന്നത് എന്ന് അബ്ദുൽ ജബ്ബാർ തന്നെ ഏഷ്യാനെറ്റ് ന്യൂസ് ന്റെ ഒരു ഇന്റവ്യൂവിൽ പറയുന്നുണ്ട്.അദ്ദേഹത്തിന്റെ ഓർമയിൽ നിന്നും ജബ്ബാർ സംസാരിക്കുന്നതു ഇങ്ങനെ.മംഗലാപുരത്തു നിന്നും ബോംബയിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം.
യാത്രമദ്ധ്യേ ബസ് അപകടത്തിൽ പെടുകയാണുണ്ടായത്.ഗൾഫിലേക്ക് പോകാനായി ബോംബെയിലേക്ക് യാത്ര തിരിച്ചതായിരുന്നു അബ്ദുൾജബ്ബാർ.പൂനയിൽ എത്തുന്നതിനു മുൻപായി കാരാട് എന്ന സ്ഥലത്തു വെച്ചാണ് ബസ് ലോറിയുമായി കൂട്ടിഇടിക്കുന്നത്.അതിൽ മൂന്നു പേർ മരണപെട്ടു.അതിലെ മൂന്നാമൻ ആയിരുന്നു അബ്ദുൾജബ്ബാർ.ശേഷം മൂവരെയും മോർച്ചറിയിലേക്ക് മാറ്റുകയാണുണ്ടായത്.ആക്സിഡന്റ് നടന്ന സ്ഥലത്തു നിന്നും നേരെ മോർച്ചറിയിലേക്ക് ബോഡി എത്തിക്കുകയായിരുന്നു.മൂന്നാമത്തെ ആളായ അബ്ദുൽ ജബ്ബാറിന് യാതൊരു വിധ ചലനങ്ങളും ഉണ്ടായിരുന്നില്ല ആ സമയത്തു.ഇന്നത്തെ പോലെ തണുപ്പുള്ള മോർച്ചറികൾ ആയിരുന്നില്ല അന്ന് എന്ന് പോലും അദ്ദേഹം ഓർത്തു പറയുന്നു.
അങ്ങനെ അപകട വിവരങ്ങൾ അറിഞ്ഞു ബന്ധുക്കളും ആശുപത്രിയിലേക്കെത്തുകയുണ്ടായി.ബന്ധുക്കളെ കാണിക്കാനായി അദ്ദേഹത്തെ മോർച്ചറിക്കു പുറത്തു കൊണ്ട് വന്നു.തുടർന്ന് നടന്ന സംഭവങ്ങൾ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ കേട്ട് മനസിലാക്കാം.അതിനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കു.വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.ചുവടെ നൽകിയിരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ന്റെ വീഡിയോ കാണാം

Post a comment

0 Comments