ലോക്ക് ഡൌൺ കാലമായതുകൊണ്ട് തന്നെ കെ.എസ്.സി.ബി ഉപഭോക്താക്കൾക്കും ഇളവ്


ലോക്ക് ഡൌൺ കാലമായതുകൊണ്ട് തന്നെ കെ.എസ്.സി.ബി ഉപഭോക്താക്കൾക്കും ഇളവ്.
ലോക്ക് ഡൗണിന്റെ ഭാഗമായി സർക്കാർ അനവധി ഇളവുകൾ നമുക്ക് തരുമ്പോൾ കെ.എസ്.സി.ബിയുടെ ഭാഗത്തു നിന്നും അവരാൽ ആകുന്ന രീതിയിൽ ഉപഭോക്താക്കൾക്ക് ബില്ലിൽ ഇളവ് നൽകുന്നു, അതായത് ഈ മാസത്തെ ബില്ലിൽ നമ്മൾ അടക്കേണ്ട തുക കഴിഞ്ഞ ആറു മാസത്തെ ബില്ലിന്റെ ശരാശരി എമൗണ്ട് ആയിരിക്കും.
വിശദമായി പറഞ്ഞാൽ രണ്ട് മാസം കൂടുമ്പോഴാണ് ഇലക്ട്രിസിറ്റി ബില്ല് നമുക്ക് വരുക, അപ്പോൾ കഴിഞ്ഞ ആറുമാസത്തെ എന്നു പറയുമ്പോൾ മൂന്ന് ബില്ലുകൾ ആയിരിക്കും ഉണ്ടാവുക, അപ്പോൾ ഈ മൂന്നു ബില്ലുകളുടെ തുകയും കൂട്ടി അതിനെ മൂന്നു കൊണ്ട് ഹരണം ചെയ്തു കിട്ടുന്ന എമൗണ്ട് ആയിരിക്കും ഈ മാസം നമുക്ക് അടയ്ക്കേണ്ടി വരുന്നത്.
ഈ ആനുകൂല്യം ലഭിക്കുന്നത് സ്വന്തം ഗൃഹത്തിലെ ആവശ്യത്തിനായി കറൻറ് എടുത്തവർക്കു മാത്രമായിരിക്കും. പക്ഷെ ഈ ബില്ല് കെ.എസ്.സി.ബി ഉദ്യോഗസ്ഥർ നമ്മുടെ വീടുകളിൽ കൊണ്ട് തരികയില്ല, മറിച്ചു കെ.എസ്.സി.ബിയിൽ നമ്മൾ ഏതു മൊബൈൽ നമ്പർ ആണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് അതിലേക്ക് മെസ്സേജ് ആയി ബില്ല് വരികയേ ഉള്ളൂ.
ഇനി താങ്കൾക്ക് അങ്ങനെ ഒരു മെസ്സേജ് വന്നിട്ടില്ല എങ്കിൽ കെ.എസ്.സി.ബി ഓഫീസിൽ പോകാതെ ഫോൺ വിളിച്ച് അന്വേഷിക്കാവുന്നതാണ്, ഒപ്പം പുറത്തിറങ്ങി സമ്പർക്കങ്ങൾ ഒഴിവാക്കാനും എളുപ്പം പേയ്‌മെന്റ് നടത്തുവാനും എല്ലാവരും ചെയ്യുന്നത് പോലെ ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാം.
മറ്റുള്ളവരുടെ അറിവിലേക്ക് ഇത്‌ ഷെയർ ചെയ്ത് സഹകരിക്കു.. 

Post a comment

0 Comments