ഈ മലയാളി നേഴ്സിനെയാണ് ഇപ്പോൾ കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്

ഇത് ശരിക്കും മാലാഖയുടെ കരങ്ങൾ തന്നെ, പിറക്കാൻ പോകുന്ന കുഞ്ഞു പോലും ആ അമ്മയുടെ പ്രവർത്തി കണ്ട് സന്തോഷിച്ചിട്ടുണ്ടാകും അഭിമാനിച്ചിട്ടുണ്ടാകും. റിൻസി ബാബു എന്ന ഈ മലയാളി നഴ്സിനെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നഴ്സുമാർ എന്നാൽ മാലാഖാമാർക്ക് തുല്യമാണെന്ന് പറയുന്നത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഈ മാലാഖ. സംഭവം ഇങ്ങനെ, അയർലണ്ടിലെ സെന്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സ് ആയി ജോലി ചെയ്യുന്ന റിൻസിക്ക് 7 30 യ്ക്ക് ഡ്യൂട്ടിക്ക് കയറേണ്ടത് ആയിരുന്നു. ഹോഴ്സ്റ്റസ് സ്റ്റേഷനിൽ ഇറങ്ങി അതിവേഗം ലീവാസ് ലൈൻ സമീപത്തുകൂടി നടക്കുകയായിരുന്നു റിൻസി, തൊട്ടുമുൻപിൽ വളർത്തു നായയുമായി നടന്നു പോവുകയായിരുന്ന മനുഷ്യൻ മുൻപോട്ട് ആഞ്ഞു മുഖം കുത്തി വീണത് പെട്ടെന്നായിരുന്നു.

 മുഖം നിലത്തു അമർത്തി മണ്ണിനോട് ചേർന്ന് സാമാന്യം വലിയ ശരീരമുള്ള അജ്ഞാതന് ഒന്ന് അനക്കാൻ പോലും ആകുന്നില്ല എന്ന് റിൻസി ഞെട്ടലോടെ കണ്ടു. അടുത്തേക്ക് ഓടിച്ചെന്നു അയാളെ പിടിച്ചുയർത്തണം എന്നുണ്ടായിരുന്നു, പക്ഷെ അയാളുടെ കൂടെ ഉണ്ടായിരുന്ന നായ മൂലം അടുത്തേക് ചെല്ലാൻ ഒന്ന് ഭയന്നു. ഓടിച്ചെന്ന് വീണയാളെ സഹായിക്കണം എന്നുണ്ടെങ്കിലും അതിന് തന്നെ കൊണ്ട് തനിയെ ആവില്ലെന്ന് മനസിലായി.ആശിച്ചു കാത്തിരിക്കുന്ന 12 ആഴ്ച പ്രായമുള്ള കുഞ്ഞുവാവ ഇതൊന്നുമറിയാതെ ഉദരത്തിൽ ഉണ്ട്. ഉച്ചത്തിൽ വിളിച് ആരോടെങ്കിലും സഹായം ചോദിക്കണം എന്നുണ്ടെങ്കിലും ലോക്കഡോൺ ആയത് കൊണ്ട് ഒരൊരാളെയും അടുത്ത് കാണാനുമില്ല.


ആർ യു ഓക്കേ എന്ന് പലവട്ടം വിളിച്ചു ചോദിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. സമയം കടന്ന് പോവുകയാണ് നിർണായകമായ 4 മിനിട്ടോളം കടന്ന് പോയി. നായയെ അവഗണിച് അയാളുടെ അടുത്തേക്ക് ചെല്ലാൻ തീരുമാനിച്ചപ്പോഴാണ് ദൂരെനിന്നും ഒരു ആംബുലൻസ് പാഞ്ഞു വരുന്നത് റിൻസി കണ്ടത്. രണ്ടും കല്പ്പിച്ചു റോഡിന്റെ നടുക്ക് കയറി നിന്ന് രണ്ടു കൈകളും ഉയർത്തി, ഭാഗ്യത്തിന് ആംബുലൻസ് നിർത്തി ഡ്രൈവർ ഇറങ്ങി വന്നു. തൊട്ടടുത്തുള്ള സെൻറ് പാട്രിക് മെന്റൽ ഹോസ്പിറ്റലിൽ നിന്നും ഒരു രോഗിയെ എടുക്കാൻ വന്നതായിരുന്നു അയാൾ, ഓടിവന്നു കിടക്കുന്ന ആളുടെ അടുത്തെത്തി രണ്ട് പേരും ചേർന്ന് നേരെയാക്കി തറയിൽ കിടത്തി പൾസ്‌ നോക്കി ജീവന്റെ തുടിപ്പ് അവശേഷിക്കുന്നില്ല എന്നാണ് ഒറ്റ നോട്ടത്തിൽ തോന്നിയത്. 999 ലേക്ക് വിളിച്ചു പറഞ്ഞതോടെ നേഴ്സ് ആണെന്നും അറിഞ്ഞതോടെ സി പി ആർ കൊടുക്കാമോ എന്ന് ഡ്രൈവർ ചോദിച്ചു. അയാളും കുടി മിനിറ്റുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നിരാശ ആയിരുന്നു ഫലം. 999 ഇൽ വിളിച്ച ആംബുലൻസ് വന്നിട്ടില്ല, എപ്പോൾ വരുമെന്ന് അറിയില്ല. വന്ന ആംബുലൻസ് ഡ്രൈവർക്ക് മറ്റൊരു രോഗിയെ അടിയന്തരമായി കൊണ്ട് പോകേണ്ടതുണ്ട്. എങ്കിലും ആ ആംബുലൻസിൽ ഉണ്ടായിരുന്ന എ വി ഡി മിഷൻ എടുത്ത് ഷോക്ക് കൊടുത്തത് വിജയിച്ചു. 2 മിനിറ്റുകൾക് ശേഷം പൾസ് തിരിച്ചു കിട്ടിയിരിക്കുന്നു. മുട്ട് കുത്തി നിലത്തു ഇരിക്കുകയായിരുന്ന റിൻസി അതോടെ എഴുന്നേറ്റു. അപ്പോഴേക്കും ആംബുലൻസിന്റെ സയറിൻ കേൾക്കാമായിരുന്നു. എല്ലാവരും ചേർന്ന് അജ്ഞാതനായ ആ മനുഷ്യനെ ആംബുലൻസിലേക്ക് കയറ്റുമ്പോൾ ആംബുലൻസ് ഡ്രൈവർ റൻസിയോട് നന്ദി അറിയിച്ചു.

ഒരു ജീവൻ വീണ്ടെടുത്തതിനെ ഇനി ഞങ്ങൾ നോക്കിക്കോളാം. യാതൊരു അസുഖവും തോന്നിക്കാത്ത വിധത്തിൽ ഒരു പത്തടി ദൂരെയായിരുന്നു അദ്ദേഹം നടന്നിരുന്നത് റിൻസി ഓര്മിച്ചെടുത്തു. കോവിഡ് 19 ന്റെ പേടിയിൽ ലോക ജനത സംശയ ദൃഷ്ടിയോടെ നോക്കിനിൽക്കുന്ന കാലത്താണ് റിൻസി ബാബുവിന്റെ സഹായം ചർച്ച ആകുന്നത്. യാതൊരു സുരക്ഷയും ഇല്ലാതെയാണ് സി പി ആർ കൊടുത്തത്. പക്ഷെ, അതൊന്നും ഓർക്കാനുള്ള സമയമല്ലായിരുന്നു അത്. ഞാൻ അയാളെ ഒഴിവാക്കി കടന്ന് പോയാൽ അയാൾക് ഈ ലോകത്തേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന് എനിക്ക് ഒറ്റനോട്ടത്തിൽ മനസിലായിരുന്നു. ഞാൻ ദൈവത്തോട് നന്ദി പറയുന്നത് അയാളെ സഹായിക്കാൻ തന്നെ അനുവദിച്ചതിനാലാണ്, റിൻസി പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളി നൂറൊമാവ് പാറയ്ക്കൽ അനൂപ് തോമസ് ആണ് റിൻസിയുടെ ഭർത്താവ്. ദുബായിൽ സിവിൽ എഞ്ചിനീയർ ആയിരുന്ന അനൂപ് ഒരു മാസം മുൻപ് ആണ് അയർലണ്ടിൽ എത്തിയത്.

വഴിയിൽ ആംബുലൻസ് തടയാനുള്ള ധൈര്യം ഒക്കെ എവിടുന്നു കിട്ടിയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല, ഒരു ജീവൻ രക്ഷിക്കാൻ അത്രയെങ്കിലും ചെയ്യാൻ ആയല്ലോ എന്ന സന്തോഷം ഉണ്ട്, എന്ന് റിൻസി പറഞ്ഞു. റിൻസിയുടെ പിറക്കാനിരിക്കുന്ന കുഞ്ഞു പോലും അഭിമാനിച്ചിട്ടുണ്ടാകും, സന്തോഷിച്ചിട്ടുണ്ടാകും തന്റെ അമ്മയുടെ പ്രവർത്തി കണ്ട്.  സ്വന്തം ബന്ധുക്കൾ പോലും അവരവരെ സഹായിക്കാത്ത ഈ കാലത്ത് ആരാണെന്ന് പോലും അറിയാത്ത ഒരാളെ സഹായിക്കാൻ മനസ് കാണിച്ച മാലാഖ തന്നെയാണ് റിൻസി. റിൻസിയുടെ കുഞ്ഞിനെ ഒരുപാടു അനുഗ്രഹം ആ അമ്മയിലൂടെ കിട്ടിയിട്ടുണ്ടാകും. ആ അജ്ഞാതത്തന്റെയും കുടുംബത്തിന്റെയും പ്രാത്ഥനയും അനുഗ്രഹവും റിൻസിയുടെയും പിറക്കാനിരിക്കുന്ന കുഞ്ഞിനും കിട്ടിയിട്ടുണ്ടാകും. റിൻസിയുടെ മാതാപിതാക്കന്മാർക്ക് അഭിമാനത്തോടെ തങ്ങളുടെ മകളെ ഓർക്കാം. കൊടുക്കാം നമ്മുടെ മലയാളികളുടെ അഭിമാനമായ ഈ മാലാഖയ്ക്ക് ഇന്നത്തെ ലൈകും ഷെയർ ഉം.. വീഡീയോ ഇഷ്ടമായെങ്കിൽ ലൈക്‌ ചെയ്യുക നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തുക.

Post a comment

0 Comments