അക്കൗണ്ടിൽ ഗ്യാസ് സബ്സിഡി വരുന്നുണ്ടോ എന്നറിയണോ?


ഒരുപാട് പേർ ചോദിക്കുന്ന സംശയ൦ ആണ് എൽപിജി സബ്സിഡി അവരുടെ ബാങ്ക് അക്കൗണ്ടിൽ വന്നോ എന്ന് എങ്ങനെ അറിയാം എന്നത്. ഒരുപാട് പേരും ഈ ഒരു ചെറിയ ആവശ്യത്തിന് വേണ്ടി ബാങ്ക് വരെ പോകേണ്ടി വരുന്നുണ്ട്. എന്നാൽ ഇവിടെ അതിനെക്കുറിച്ചാണ് വിവരിക്കുന്നത്. ആർക്കും എൽപിജി സബ്സിഡി ബാങ്കിൽ വന്നോ എന്ന് ഓൺലൈനായി തന്നെ ചെക്ക് ചെയ്യാവുന്നതാണ്.അതിന് ഏത് വെബ്സൈറ്റിൽ ആണ് സന്ദർശിക്കേണ്ടത്,മറ്റു വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

സബ്സിഡി സ്കീമിന് കീഴിൽ എൽപിജി കിട്ടുന്ന ഉപഭോക്താക്കൾക്ക് നിശ്ചിത വിലയ്ക്ക് എൽപിജി സിലിണ്ടറുകൾ ലഭിക്കും, ചിലത് പിന്നീട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡിയായി വരും. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഈ പോസ്റ്റ് ഷെയർ ചെയ്തു അവരിലേക്കും എത്തിക്കുക.

ഇതിനായി ആദ്യം www.mylpg.in എന്ന വെബ്സൈറ്റ് ഓപ്പൺ ആക്കുക. ഈ വെബ്സൈറ്റ് ഓപ്പൺ ആയി വരുമ്പോൾ അതിന്റെ മുകളിലായി LPG സബ്സിഡി ഓൺലൈൻ എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.ശേഷം നിങ്ങളുടെ ഗ്യാസ് കണക്ഷൻ തിരഞ്ഞെടുക്കുക. ഇപ്പോൾ പുതിയ ഒരു പേജിലേക്ക് പോകും. അവിടെ ഗിവ് ഫീഡ്ബാക്ക് എന്ന് മറ്റൊരു ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഫോം വരുകയും അതിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ എല്ലാം എന്റർ ചെയ്തതിന് ശേഷം സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും ലഭിക്കുന്നതാണ്.

വിവരങ്ങളിൽ നിങ്ങളുടെ മൊബൈൽ നമ്പർ ചോദിക്കുമ്പോൾ നിങ്ങൾ ഏത് നമ്പറിലാണോ രജിസ്റ്റർ ചെയ്തത്,ആ നമ്പർ തന്നെ എന്റർ ചെയ്യുക. അതിനുശേഷം, നിങ്ങൾ 2016-17, 2017-18 മുതൽ സാമ്പത്തിക വർഷ൦ എന്റർ ചെയ്ത് കൊടുക്കുക. ഇതിനുശേഷം നിങ്ങൾക്ക് സബ്സിഡി വിശദാംശങ്ങൾ ലഭിക്കും. നിങ്ങളുടെ അക്കൗണ്ടിൽ സബ്സിഡി തുക എത്തിയിട്ടില്ലെങ്കിൽ ഫീഡ്ബാക്ക് ബട്ടൺ ക്ലിക്കുചെയ്ത് നിങ്ങൾക്ക് ഒരു പരാതി സമർപ്പിക്കാം. ഇനി നിങ്ങളുടെ എൽപിജി ഐഡി അക്കൗണ്ടിലേക്ക് നിങ്ങൾ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയും വിതരണക്കാരനിൽ ചേരുമ്പോൾ. 18002333555 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് പരാതി നൽകാം.

Post a comment

0 Comments