ബില്ല് അടച്ചവരും അടക്കാത്തവരും അറിയാനായി സബ്സിഡി കണക്കാക്കുന്ന രീതി വിശദമായി തന്നെ ഇതാ


കരണ്ട് ബില്ല് അടച്ചവർക്കും ഇനി കറണ്ട് ബില്ല് അടയ്ക്കാൻ പോകുന്നവർക്കും സർക്കാരിൻറെ ഭാഗത്തുനിന്ന് ജൂൺ പതിനെട്ടാം തീയതി വന്ന വൻ ആനുകൂല്യം അറിയാതെ പോകരുത്.

അപ്പോൾ കെഎസ്ഇബി നൽകുവാൻ പോകുന്ന ഇളവുകൾ ഇതൊക്കെയാണ്: പ്രതിമാസം 40 യൂണിറ്റ് മാത്രം ഉപയോഗിച്ച ഉപഭോക്താക്കൾ അതും 500 വോൾട്ടിന് താഴെ ലോഡ് ഉള്ള ഉപഭോക്താക്കൾക്ക് വോൾട്ടിൽ താഴെ ഉള്ള ഉപഭോക്താക്കൾ അത് ലോക്ക് ഡൗൺ സമയം ആയാലും അല്ലെങ്കിലും അവർ എത്ര ഉപയോഗിച്ചാലും കറണ്ട് ബില്ല് അവർക്ക് സൗജന്യമായിരിക്കും. ഇനി പ്രതിമാസം 40 യൂണിറ്റ് ഉപയോഗിച്ച 1000 വോട്ടിനു താഴെ ലോഡ് ഉള്ള ഉപഭോക്താക്കൾ ഒരു യൂണിറ്റിനു ഒന്നര രൂപ വച്ചേ നൽകേണ്ടതുള്ളൂ.

പിന്നെ മാസം 50 യൂണിറ്റ് വരെ ഉപയോഗിച്ച ഉപഭോക്താക്കൾക്ക് ലോക്ക് ഡൗൺ സമയത്ത് വന്ന കരണ്ട് ബില്ലിൽ ഉണ്ടായ വർദ്ധനവിൻറെ 50 ശതമാനം സബ്സിഡി ആയി ലഭിക്കും. ഇനി പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിച്ചവരാണെങ്കിൽ അവർക്ക് ലോക്ക് ഡൗൺ സമയത്ത് അധിക ഉപയോഗം മൂലം ഉണ്ടായ വർധനവിൻറെ 30 ശതമാനം സബ്സിഡി ആയിരിക്കും ലഭിക്കുക.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിച്ചവർക്ക് ലോക്ക് ഡൗൺ കാലയളവിൽ വന്ന കൂടുതൽ ബില്ലിൻറെ 25% സബ്സിഡി ലഭിക്കുന്നതാണ്, 150 യൂണിറ്റിന് കൂടുതൽ മാസം ഉപയോഗിച്ചവർ ലോക്ക് ഡൗൺ സമയത്ത് ഉപയോഗിച്ചതിന്റെ പേരിൽ അധികം വന്ന ബില്ലിന്റെ 20 ശതമാനം സബ്സിഡി ആയിട്ട് ലഭിക്കുന്നതായിരിക്കും. അപ്പോൾ ഇതിനായി ഉടനെതന്നെ നിങ്ങളുടെ കരണ്ട് ബില്ല് എടുത്തു ചെക്ക് ചെയ്യാവുന്നതാണ്, അതിൽ കൺസമ്പ്ഷൻ(cons) എത്ര യൂണിറ്റാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് അവർ കാണിക്കുന്നതാണ്, രണ്ടുമാസത്തെ ആയിരിക്കും അപ്പോൾ പ്രതിമാസം അറിയാൻ പകുതി എടുത്താൽ മതിയാകും, അപ്പോൾ നമുക്ക് കിട്ടുന്ന സംഖ്യ നോക്കുക, എന്നിട്ട് കൺസമ്പ്ഷന്റെ തൊട്ടപ്പുറത്തു തന്നെ ആവറേജ്(avg) നൽകിയിട്ടുണ്ടാകും, അതിലും കൂടുതൽ ആണെങ്കിൽ പ്രതിമാസ ക്യാൻസമ്പ്ഷനും ആവറേജ് തമ്മിലുള്ള വ്യത്യാസം നോക്കണം.

അപ്പോൾ ഇതിനായി ഉടനെതന്നെ നിങ്ങളുടെ കരണ്ട് ബില്ല് എടുത്തു ചെക്ക് ചെയ്യാവുന്നതാണ്, അതിൽ കൺസമ്പ്ഷൻ(cons) എത്ര യൂണിറ്റാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് അവർ കാണിക്കുന്നതാണ്, രണ്ടുമാസത്തെ ആയിരിക്കും അപ്പോൾ പ്രതിമാസം അറിയാൻ പകുതി എടുത്താൽ മതിയാകും, അപ്പോൾ നമുക്ക് കിട്ടുന്ന സംഖ്യ നോക്കുക, എന്നിട്ട് കൺസമ്പ്ഷന്റെ തൊട്ടപ്പുറത്തു തന്നെ ആവറേജ്(avg) നൽകിയിട്ടുണ്ടാകും, അതിലും കൂടുതൽ ആണെങ്കിൽ പ്രതിമാസ ക്യാൻസമ്പ്ഷനും ആവറേജ് തമ്മിലുള്ള വ്യത്യാസം നോക്കണം. ആ വ്യത്യാസം വന്ന ആ തുകയെ ആസ്പദമാക്കി ആയിരിക്കും സബ്സിഡി നിശ്ചയിച്ചിരിക്കുക, അപ്പോൾ നല്ലൊരു സംഖ്യ വ്യത്യാസമുണ്ടെങ്കിൽ ആണ് അത്യാവശ്യം സബ്സിഡി ലഭിക്കുകയുള്ളൂ, പിന്നെ പണം ആയിട്ട് അത് തിരികെ നൽകുകയില്ല അടുത്ത ബില്ലിൽ കുറയ്ക്കുമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഇനി ഒരു തവണയായി പണമടയ്ക്കാൻ കഴിയാത്തവർക്ക് അഞ്ചു തവണകളായി പണം അടക്കാവുന്നതാണ് എന്നുകൂടി അറിയിച്ചിട്ടുണ്ട്.അപ്പോൾ ഈ വിലപ്പെട്ട ഇൻഫോർമേഷൻ നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും എന്ന് കരുതുന്നു.

Post a comment

0 Comments